വാൽപ്പാറയിൽ വീട്ടുമുറ്റത്തുനിന്ന് പുലി പിടിച്ച നാലരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി, പാതി ഭക്ഷിച്ച നിലയിൽ. മാതാവ് സമീപത്ത് നിൽക്കുമ്പോഴായിരുന്നു കുട്ടിയെ പുലി ആക്രമിച്ചത്.
- by TVC Media --
- 21 Jun 2025 --
- 0 Comments
അതിരപ്പിള്ളി:വാൽപ്പാറയിൽ വീട്ടുമുറത്ത് കളിക്കവെ പുലിപിടിച്ചു കൊണ്ടുപോയ നാലരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. നീണ്ട തിരച്ചിലിനൊടുവിൽ ലയത്തിൽനിന്നും 300 മീറ്റർ അകലെ കാട്ടിൽ പാതിഭക്ഷിച്ച നിലയിലായിലാണ് മൃതദേഹം കണ്ടെത്തിയത്. പച്ചമല എസ്റ്റേറ്റ് പ്രദേശത്തെ തോട്ടം തൊഴിലാളികളായ ഝാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെയും മോണിക്ക ദേവിയുടെയും മകൾ റൂസിനിയാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച വൈകീട്ട് ആറോടെ ലയത്തിനു മുന്നിൽ കളിക്കുകയായിരുന്ന കുഞ്ഞുമായി പുലി കാട്ടിൽ അപ്രത്യക്ഷമാവുകയായിരുന്നു. മാതാവ് മോണിക്ക അടുത്ത് നിൽക്കുമ്പോഴായിരുന്നു ഞെട്ടിക്കുന്ന സംഭവം.
തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഊർജിത തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ കുട്ടിയെ കണ്ടെത്തിയില്ല. തിരച്ചിലിൽ പെൺകുട്ടിയുടെ വസ്ത്രങ്ങളുടെ ഭാഗം കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ ആറോടെ തിരച്ചിൽ പുനരാരംഭിച്ചിരുന്നു. അധികൃതർക്കൊപപ്ം തോട്ടം തൊഴിലാളികളെല്ലാം തിരച്ചിലിൽ പങ്കെടുത്തു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ വാൽപ്പാറയിൽ പുള്ളിപ്പുലി ആറ് വയസ്സുകാരിയെ ആക്രമിച്ച് കൊന്നിരുന്നു.
.jpg?updatedAt=1750492660230?tr=w-703,h-500,fo-webp,dpr-1)
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS