അടച്ചുപൂട്ടിയിട്ടും അപകടം ഒഴിയാതെ ആശ്രമം കവല തിങ്കളാഴ്ച കെ. എസ്.ആർ.ടി.സി ബസ് തട്ടി ബൈക്ക് യാത്രക്കാരന് പരിക്കേറ്റു

ചാലക്കുടി: അപകടം ഒഴിവാക്കാൻ അടച്ചുപൂട്ടിയിട്ടും അപകടം വിട്ടൊഴിയാതെ ആശ്രമം കവല. എത്രയും പെട്ടെന്ന് അടിപ്പാത നിർമാണം ആരംഭിക്കണമെന്നാണ് ആവശ്യം. തിങ്കളാഴ്ച കെ. എസ്.ആർ.ടി.സി ബസ് തട്ടി ബൈക്ക് യാത്രക്കാരന് പരിക്കേ റ്റു. ഉച്ചക്ക് ഒന്നോടെയാണ് അപകടം ഉണ്ടായത്.

പോട്ട സിഗ്നൽ സ്റ്റോപ്പിൽ ബസ് നിർത്താനൊരുങ്ങുമ്പോഴാണ് അപകടം. വലതു വശത്തിലൂടെ ഓവർ ടേക്ക് ചെയ്ത് പോവു കയായിരുന്നു ബൈക്ക്. ബൈക്കുകാരൻ ബസിന്റെ മുമ്പിലൂടെ വീണ്ടും ഇടത്തോട്ട് ഒതുക്കിയപ്പോഴാണ് അപകടമുണ്ടായത്. പ രിക്കേറ്റ യാത്രക്കാരനെ ചാലക്കുടി സെന്റ്റ് ജയിംസ് ആശുപ്രതി യിൽ പ്രവേശിപ്പിച്ചു.

 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT