Kerala കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

കോഴിക്കോട്  നിപ്പ ലക്ഷണങ്ങളുമായി രണ്ട് അസ്വാഭാവിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ജില്ലയില്‍ നിപ സംശയം നിലനില്‍ക്കുന്നതിനാല്‍ ജില്ലയിൽ മാസ്‌ക് നിര്‍ബന്ധമാക്കി, കോഴിക്കോട് കര്‍ശന ആരോഗ്യ ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. 

ആവശ്യമില്ലാതെ ആശുപത്രികള്‍ സന്ദര്‍ശിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്രവസാമ്പിളുകളുടെ പരിശോധനാ ഫലം പുണെയില്‍ നിന്ന് ഇന്ന് വൈകീട്ടെത്തുമെന്നും ഈ ഘട്ടത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.

പ്രാഥമിക സമ്പര്‍ക്ക പട്ടികയിൽ 75 പേരാണ് ഉള്ളത്. ഇവരെ ഐസൊലേഷനിലേക്കു മാറ്റും. മരിച്ചയാളുടെ നാല് ബന്ധുക്കൾ ആശുപത്രിയിലാണ്. മരിച്ചയാളുടെ ഭാര്യ, പത്തു മാസം പ്രായമുള്ള കുട്ടി, 22 വയസ്സുകാരനായ ബന്ധു എന്നിവരുടെ നില മെച്ചപ്പെട്ടു. 9 വയസുകാരൻ ഐസിയുവിൽ വെന്റിലേറ്ററിലാണ്. 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT