Kerala സംസ്ഥാനത്തെ 32 സ്കൂളുകൾ ഇന്ന് മുതൽ മിക്സഡ് സ്കൂൾ
- by TVC Media --
- 19 Jun 2023 --
- 0 Comments
ആൺകുട്ടികളോ പെൺകുട്ടികളോ മാത്രം പഠിച്ചിരുന്ന സംസ്ഥാനത്തെ 32 സ്കൂളുകൾ ഇന്ന് മുതൽ മിക്സഡ് സ്കൂൾ ആയി മാറി. കേരളത്തിൽ അടുത്ത അധ്യയനവർഷം മുതൽ മിക്സഡ് സ്കൂളുകൾ മതിയെന്നായിരുന്നു ബാലാവകാശ കമ്മീഷൻ ശുപാർശയാണ് ഒരു വർഷത്തിനുള്ളിൽ നടപ്പായത്, സഹവിദ്യാഭ്യാസം നടപ്പാക്കാനായി ബോയ്സ്, ഗേൾസ് സ്കൂളുകൾ എന്നീ വിഭജനം മാറ്റണമെന്നായിരുന്നു കമ്മീഷന്റെ ശുപാർശ.
വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ലിംഗസമത്വം ശരിയായ രീതിയിൽ മനസ്സിലാക്കി പരസ്പരം അംഗീകരിക്കുന്നതിനും ബഹുമാനിക്കുന്നതിനും നല്ല വ്യക്തിത്വം രൂപീകരിക്കുന്നതിനും ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കണമെന്നാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്, പൊതുപ്രവർത്തകനായ ഡോക്ടർ ഐസക് പോൾ നൽകിയ പൊതുതാത്പര്യ ഹർജിയിലായിരുന്നു ബാലാവകാശ കമ്മീഷൻ്റെ ഈ നിർണായക ഉത്തരവ്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS