Kerala എഐ ക്യാമറ നിരീക്ഷണത്തില്‍ നിന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ വിഐപികളെ ഒഴിവാക്കി; കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറ നിരീക്ഷണത്തില്‍ നിന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ വിഐപികളെ ഒഴിവാക്കിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. സംഭവവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഉന്നതരെ ഒഴിവാക്കുന്നത് സാധാരണ പൗരന്മാരോടുളള അനീതിയാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തത്

സേഫ് കേരള റോഡ് നിരീക്ഷണ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഏപ്രില്‍ 20നാണ് സംസ്ഥാനത്താകെ സര്‍ക്കാര്‍ 726 ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ചത്.  റോഡ് അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും കണ്ടെത്തി പൊതു ജനസുരക്ഷ ഉറപ്പു വരുത്തുകയാണ് എഐ ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ദേശം എന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞിരുന്നത്. എന്നാല്‍ വിഐപി യാത്രക്കാരെ പിഴയില്‍ നിന്ന് ഒഴിവാക്കുന്നതിലൂടെ ഈ വാദം തെറ്റാണെന്ന് വ്യക്തമാവുകയാണെന്ന് പരാതിയില്‍ പറയുന്നത്. ഇത് പൗരന്മാരെ രണ്ട് തട്ടില്‍ ആക്കുന്നതാണെന്ന് ചൂണ്ടികാട്ടി ദേശീയ മനുഷ്യാവകാശ കമ്മീഷനെ പരാതി ലഭിച്ചു. വിഷയത്തില്‍ കേസെടുത്ത ശേഷം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി കൈമാറുകയും ചെയ്തിട്ടുണ്ട്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT