Kerala വന്ദേ ഭാരത് ട്രെയിനിന്റെ പുതുക്കിയ സമയക്രമവും യാത്രാനിരക്കും ഉടൻ പുറത്തിറക്കും
- by TVC Media --
- 20 Apr 2023 --
- 0 Comments
കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിനിന്റെ പുതുക്കിയ സമയക്രമവും യാത്രാനിരക്കും റെയിൽവേ ഉടൻ പുറത്തിറക്കും. ഒരു ട്രയൽ റൺ കൂടി നടത്തിയ ശേഷമാകും ഇതിൽ അന്തിമ തീരുമാനമെടുക്കുക. നാളെയോ മറ്റന്നാളോ ഫൈനൽ ട്രയൽ റൺ നടത്തും. രണ്ടാം ട്രയൽ റൺ പൂർത്തിയാക്കി ഇന്നലെ രാത്രി 10.25 നാണ് വന്ദേഭാരത് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്.
8 മണിക്കൂറും 5 മിനിറ്റുമായിരുന്നു ട്രെയിൻ തിരിച്ചുവരാൻ എടുത്ത സമയം. കാസർകോട്ടേക്കുള്ള യാത്രയേക്കാൾ 15 മിനിറ്റ് അധികമെടുത്തായിരുന്നു തിരിച്ചുള്ള യാത്ര. 25ന് പ്രധാനമന്ത്രി വന്ദേഭാരത് ഫ്ളാഗ്ഓഫ് ചെയ്യുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS