Kerala പ്ലസ് വൺ: മലപ്പുറത്ത് 120 താൽക്കാലിക ബാച്ചുകൾ; കാസർകോഡ് 18 എണ്ണവും അനുവദിച്ചു; വിദ്യാഭ്യാസ മന്ത്രി
- by TVC Media --
- 11 Jul 2024 --
- 0 Comments
തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ താൽക്കാലികമ ബാച്ചുകൾ അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.മലപ്പുറം ജില്ലയിൽ 74 സർക്കാർ സ്‌കൂളുകളിലായി 120 ഹയർ സെക്കൻഡറി ബാച്ചുകളാണ് അനുവദിച്ചത്.
കാസർകോഡ് ജില്ലയിൽ 18 സർക്കാർ സ്‌കൂളുകളിലായി 18 ബാച്ചുകൾ അധികമായി അനുവദിച്ചിട്ടുണ്ട്.ഹ്യുമാനിറ്റീസ് കോമ്പിനേഷനിൽ 59 ബാച്ചുകളും കൊമേഴ്‌സ് കോമ്പിനേഷനിൽ 61 ബാച്ചുകളുമാണ് മലപ്പുറത്ത് അനുവദിച്ചിരിക്കുന്നത്. ഒരു സയൻസ് ബാച്ചും നാല് ഹുമാനിറ്റീസ് ബാച്ചുകളും 13 കൊമേഴ്‌സ് ബാച്ചുകളും ഉൾപ്പടെ ആകെ 18 ബാച്ചുകൾ കാസർകോഡും അനുവദിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS