Kerala കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ വിതരണം ചെയ്യാനൊരുങ്ങി സർക്കാർ

കെഎസ്ആർടിസി ജീവനക്കാർക്ക് പെൻഷൻ നൽകാൻ ഹൈക്കോടതി നിർദേശിച്ച കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ പെൻഷൻ വിതരണത്തിനായി തിരക്കിട്ട നീക്കത്തിൽ സർക്കാർ. ഇന്നലെ ചർച്ചകൾ നടന്നെങ്കിലും, പരാജയമായിരുന്നു ഫലം. അതിനാൽ, വിഷയത്തിന്റെ ഗൗരവം ധന, സഹകരണ മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനു ശേഷം അവ പരിഹരിക്കാനാണ് ഗതാഗത വകുപ്പിന്റെ ശ്രമം. പലിശ സംബന്ധിച്ച് ധന- സഹകരണ ഗതാഗത വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾക്ക് ഇന്ന് സമവായം ഉണ്ടായാൽ മാത്രമാണ് പെൻഷൻ വിതരണം ആരംഭിക്കാൻ സാധിക്കുക. 

സാധാരണയായി സഹകരണ വകുപ്പ് വായ്പയായി പെൻഷൻ വിതരണം ചെയ്യുകയും, പിന്നീട് സർക്കാർ പലിശ സഹിതം തുക നൽകുകയുമാണ് പതിവ്. എന്നാൽ, പലിശ 8.50 ശതമാനത്തിൽ നിന്നും 9.00 ശതമാനമാക്കി ഉയർത്തണമെന്നാണ് സഹകരണ വകുപ്പിന്റെ ആവശ്യം. പെൻഷൻ വിതരണം 12- നകം പൂർത്തിയാക്കിയില്ലെങ്കിൽ, ചീഫ് സെക്രട്ടറി, ഗതാഗത സെക്രട്ടറി എന്നിവരോട് കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, എന്ത് സാഹചര്യം നേരിട്ടാലും പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചിട്ടുണ്ട്. 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT