Kerala ചരക്കുവാഹന പണിമുടക്ക് 28ന്
- by TVC Media --
- 25 Mar 2023 --
- 0 Comments
തിരുവനന്തപുരം: ചരക്ക് വാഹന തൊഴിലാളികളും വാഹന ഉടമകളും 28ന് പണിമുടക്കും. 28ന് കളക്ടറേറ്റുകളിലേക്ക് മാർച്ച് നടത്തും. കരിങ്കല്ല്, ചെങ്കല്ല്, മണൽ, മണ്ണ് വിഭാഗങ്ങളിലെ ചരക്ക് നീക്കം നടത്തുന്ന വിഭാഗങ്ങളോട് റവന്യൂ, പോലീസ്, ആർടിഒ, മൈനിംഗ് ആൻഡ് ജിയോളജി, ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികളിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന മാർച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS