Kerala കേരളത്തിൽ കാലവർഷമെത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്
- by TVC Media --
- 08 Jun 2023 --
- 0 Comments
തിരുവനന്തപുരം: കേരളത്തിൻ്റെ തീരമേഖലകളിലടക്കം പലയിടങ്ങളിലും കാലവർഷ സമാനമായ മഴ ലഭിക്കുന്നതായി റിപ്പോർട്ട്. തെക്ക് പടിഞ്ഞാറൻ മൺസൂൺ കേരളത്തിലെത്തിയതായുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും എന്നാണ് റിപ്പോർട്ട്.
അതിതീവ്ര ചുഴലിക്കാറ്റായ ബിപോർജോയുടെ സ്വാധീനവും സംസ്ഥാനത്ത് മഴ വ്യാപകമാകാൻ കാരണമാകുമെന്ന് പ്രവചനം. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു, ഇതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതായും മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി, ലക്ഷദ്വീപ് തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല, കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS