Kerala ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് വിമാന കമ്പനികൾ

വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക്‌ ഭീമമായി ഉയർത്തി. ക്രിസ്മസ്, പുതുവത്സര കാലം മുന്നിൽ കണ്ടുകൊണ്ടാണ് ടിക്കറ്റ് നിരക്ക് വൻ വർദ്ധനവ് ഉണ്ടായത്,  ആറിരട്ടി വർധനയാണ് വിമാന കമ്പനികൾ നിരക്കിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

ഡിസംബർ 20 മുതലാണ് മാറ്റം പ്രാബല്യത്തിൽ വരുന്നത്. ഇത്തിഹാദ് എയർവേയ്‌സിൽ ജനുവരി ഒന്നിന് തിരുവനന്തപുരത്തുനിന്ന് ദുബായിലേക്ക് പോകുന്നതിനായി സാധാരണ 15,000ത്തിന് താഴെയാണ്‌ നിരക്ക്. ഇതിനെ 75,000 രൂപക്കുമുകളിലാക്കി ഉയർത്തിയിരിക്കുകയാണ് ഇപ്പോൾ. ബിസിനസ് ക്ലാസിലിത്‌ 1,61,213 രൂപയാണ്‌.

ജനുവരി ഒന്നുമുതൽ കരിപ്പൂർ-ദുബായ്, നെടുമ്പാശേരി-ദുബായ്, തിരുവനന്തപുരം-ദുബായ് എന്നിവിടങ്ങളിലേക്കുള്ള നിരക്ക് ഇക്കോണമി ക്ലാസിന് 26,922 രൂപയും ബിസിനസ് ക്ലാസിന് 83,527 രൂപയുമാണ്,  ഇത്തിഹാദ് എയർലൈൻസ് നിരക്ക് വർധിപ്പിക്കുന്നതോടെ എയർ ഇന്ത്യ അടക്കമുള്ള മറ്റ് വിമാന കമ്പനികളും നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ട്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT