Kerala കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ഡ്രൈ​വ​ർ​ക്ക് സീ​റ്റ് ബെ​ൽ​റ്റ്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ഡ്രൈവർമാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. വലിയ വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിലാണ് കെഎസ്ആർടിസിയും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നത്.

എല്ലാ ബസുകളിലും ഡ്രൈവർ സീറ്റിൽ ബെൽറ്റ് സ്ഥാപിക്കാൻ നിർദേശം നൽകിക്കഴിഞ്ഞു, സെപ്റ്റംബർ ഒന്നു മുതൽ ഇത് നടപ്പാക്കും, ജില്ലാ വർക്ക് ഷോപ്പുകളിൽ ഇതിനുള്ള നടപടികൾക്ക് തുടക്കമായിട്ടുണ്ട്,  എല്ലാ ബസുകളിലും സീറ്റ് ബെൽറ്റ് സ്ഥാപിച്ചു എന്ന് ഉറപ്പു വരുത്താനും ഡ്രൈവർമാർക്ക് ബോധവത്ക്കരണം നടത്താനും ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ മുതൽ മുകളിലുള്ള ഉദ്യോഗസ്ഥർക്ക് നിർദേശം നല്കിയിട്ടുണ്ട്.

 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT