Kerala വയനാട്ടിൽ വവ്വാലുകളിൽ നിപ സാനിധ്യം കണ്ടെത്തി; ജാഗ്രത
- by TVC Media --
- 25 Oct 2023 --
- 0 Comments
വയനാട് വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം ഉള്ളതായി ഐ സിഎം ആറിന്റെ സ്ഥിരീകരണം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിപ പ്രതിരോധ പ്രവർത്തനം വയനാട് ആരംഭിച്ചിട്ടുണ്ട്.
ബത്തേരി, മാനന്തവാടി മേഖലകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇവിടങ്ങളിലും അല്ലാതെയും ആരോഗ്യ വകുപ്പ് ജാഗ്രതയോടെയുള്ള പ്രവർത്തനം ഏകോപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട് നടത്തുന്ന നിപ പ്രവർത്തനങ്ങളെ ‘കേരള വൺ ഹാൻഡ് സെന്റർ ഫോർ നിപ റിസേർച്ച്’ ഒറ്റ സ്ഥാപനത്തിന്റെ കീഴിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇവയെ ഭാവിയിൽ ഒരു റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആക്കിമാറ്റുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിപ ഭീതിയൊഴിഞ്ഞത്തോടെ പ്രവർത്തനങ്ങളെപ്പറ്റിയും ഭാവിപ്രവർത്തനരീതികളെപ്പറ്റിയും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വീണ ജോർജ്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS