Kerala നിപ ജാഗ്രത ഒക്‌ടോബർ ഒന്ന് വരെ; അത്യാവശ്യമല്ലാത്ത പൊതുപരിപാടികൾ മാറ്റിവെക്കണം;

വിദഗ്ധസമിതിയുടെ നിർദേശങ്ങൾ അനുസരിച്ച്, കോഴിക്കോട് ജില്ലയിൽ നിപ ജാഗ്രജാഗ്രത പൂർണമായും പിൻവലിക്കാനായിട്ടില്ലെന്ന് ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സനായ ജില്ലാ കലക്ടർ എ ഗീത അറിയിച്ചു.

ഈ സാഹചര്യത്തിൽ ഒക്ടോബർ ഒന്ന് വരെ അത്യാവശ്യമല്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റിവെക്കേണ്ടതാണെന്ന് കലക്ടർ ഉത്തരവിട്ടു,  സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക്,സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണമെന്നും അറിയിച്ചു.

നിപ സർവെെലൻസിന്റെ ഭാഗമായി ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിലേക്ക്  പരിശോധനയ്ക്കായി അയച്ച 42 സാമ്പിളുകളും നെഗറ്റീവ്,  നിപ പരിശോധനയ്ക്കായി സെപ്റ്റംബർ 21ന്  അയച്ച വിവിധ മൃഗങ്ങളുടെ സാമ്പിളുകളാണ് നെഗറ്റീവ് ആയതെന്ന് ജന്തുരോഗ നിയന്ത്രണ പദ്ധതി  ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT