Kerala സംസ്ഥാനത്ത് മ​ഴ​യു​ടെ ശ​ക്തി കു​റ​യു​ന്നു: ഇ​ന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ മ​ഴ​യു​ടെ ശ​ക്തി കു​റ​യു​കയാണ്. അ​ടു​ത്ത അ​ഞ്ചു ദി​വ​സ​ത്തേ​ക്കു​ള്ള കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മ​ഴ സാ​ധ്യ​താ പ്ര​വ​ച​ന​ത്തി​ൽ മുന്നറിയിപ്പുള്ളത് മൂ​ന്നു ദി​വ​സം മാ​ത്ര​മാ​ണ്.

യെല്ലോ അലർട്ടാണ് മൂന്നു ദിവസവും പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് യെല്ലോ അലർട്ടുള്ളത് കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാണ്. ഞായറാഴ്ച, ബുധനാഴ്ച എന്നീ ദിവസങ്ങളിൽ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളിലും യെല്ലോ അലർട്ടാണ്. പ്രവചിക്കപ്പെട്ടിരിക്കുന്നത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്. 64.5 മി​ല്ലി​മീ​റ്റ​റി​ൽ മു​ത​ൽ 115.5 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ 24 മ​ണി​ക്കൂ​റി​ൽ ലഭിക്കാൻ സാധ്യതയുണ്ട്.

അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​റി​ൽ എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. അതോടൊപ്പം, മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യേ​ക്കാ​വു​ന്ന കാറ്റിനും സാധ്യതയുണ്ട്. 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT