Kerala ഹോട്ടലുകളിൽ പരിശോധനയുമായി സിവിൽ സപ്ലൈസ് സ്ക്വാഡ്

തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് കളക്ടറുടെ നിർദ്ദേശപ്രകാരം നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും സിവിൽ സപ്ലൈസ് വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകൾ പരിശോധന ആരംഭിച്ചു. അമിത വില ഈടാക്കുന്നത് തടയുന്നതിനും ഗുണമേന്മയുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉറപ്പുവരുത്തുവാനുമാണ് പരിശോധന. ജില്ലയിലെ ഏഴു താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ റേഷനിങ് ഇൻസ്പെക്ടർമാർ ഉൾപ്പെടെയുള്ളവർ പരിശോധന നടത്തും. വില വിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, അമിത വില ഈടാക്കുക തുടങ്ങിയ പരാതികൾ തൃശ്ശൂർ താലൂക്ക് സപ്ലൈ ഓഫീസ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിക്കാം. ഫോൺ: 0487 2331031.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT