Kerala ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
- by TVC Media --
- 28 Sep 2023 --
- 0 Comments
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത മധ്യവടക്കൻ ജില്ലകളിൽ മഴ കനക്കും, ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, തിരുവനന്തപുരം കൊല്ലം പത്തനംതിട്ട പാലക്കാട് വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. നാളെ പത്ത് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കൻ കർണാടകയ്ക്കും തമിഴ്‌നാട് തീരത്തിനും മുകളിൽ ചക്രവാതചുഴികൾ നിലനിൽക്കുന്നതാണ് മഴയ്ക്ക് കാരണം, ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ടെന്നും ശക്തമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നാളെയും മറ്റന്നാളും കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS