Kerala സംസ്ഥാനത്ത്‌ നാളെ സ്കൂളുകൾ തുറക്കും

 

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. സംസ്ഥാന–ജില്ലാ തല പ്രവേശനോത്സവങ്ങളുമുണ്ടാകും. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു കൊണ്ടാണ് സ്‌കൂള്‍ തുറക്കുന്നതിന് വേണ്ട ഒരുക്കങ്ങൾ പൂര്‍ത്തിയാക്കിയിട്ടുള്ളത് ലളിതവും ഒപ്പം വ്യത്യസ്തവുമായ രീതിൽ പ്രവേശനോത്സവം ഒരുക്കാനാണ് സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.

 പ്രവേശനോത്സത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവ.വിഎച്ച്എസ്എസിൽ രാവിലെ 9ന് മുഖ്യമന്ത്രി നിർവഹിക്കും, ജില്ലാ തലങ്ങളിൽ നടക്കുന്ന പരിപാടിക്ക് വിവിധ മന്ത്രിമാർ ആകും തുടക്കം കുറിക്കുക. ഈ അധ്യയന വര്‍ഷം 220 പ്രവൃത്തി ദിനങ്ങളാക്കാനുള്ള നീക്കത്തില്‍ നിന്നും അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പിന്മാറി. വിദ്യാലയങ്ങളില്‍ 204 പ്രവൃത്തി ദിനങ്ങള്‍ ഉറപ്പാക്കാനാണ് ഇപ്പോൾ ധാരണയായിട്ടുള്ളത്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT