Kerala ഹോട്ടലുകള്‍ റസ്റ്റോറന്റുകള്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണം; നിയമം ലംഘിച്ചാല്‍ നടപടി
- by TVC Media --
- 02 Jun 2023 --
- 0 Comments
ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കാറ്ററിങ്ങ് കേന്ദ്രങ്ങള്‍ തുടങ്ങി ജില്ലയിലെ മുഴുവന്‍ ഭക്ഷ്യ ഉത്പാദന വിതരണ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ പാലിക്കണമെന്ന് ഫുഡ് സേഫ്ടി കമ്മീഷണര്‍ അറിയിച്ചു.
ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും, ജില്ലയിലെ ചില ഭക്ഷണ വിതരണ സ്ഥാപനങ്ങളില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഫുഡ്‌സേഫ്റ്റി ലൈസന്‍സ്, രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.
സ്ഥാപനത്തിലെ ഭക്ഷണപദാര്‍ത്ഥം കൈകാര്യംചെയ്യുന്ന എല്ലാ ജീവനക്കാരും മെഡിക്കല്‍ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റെടുത്തിരിക്കണം. ഭക്ഷ്യശാലകളില്‍ ഉപയോഗിക്കുന്ന വെളളത്തിന്റെ കെമിക്കല്‍, മൈക്രോ ബയോളജി ടെസ്റ്റ് റിപ്പോര്‍ട്ട് ആറുമാസത്തിലൊരിക്കല്‍ പുതുക്കിയിരിക്കണം.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS