സ്വർണ്ണ വിലയിൽ വൻ വർദ്ധനവ്. ഗ്രാമിന് 50 രൂപ വർധിച്ച് 8,990 രൂപയായി. പവന് 400 രൂപ വർധിച്ച് 71,920 രൂപയും.

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 50 രൂപ വർധിച്ച് 8,990 രൂപയായി. പവന് 400 രൂപ വർധിച്ച് 71,920 രൂപയും


തുടർച്ചയായ കുതിപ്പുകൾക്കൊടുവിൽ ഈ മാസം 15ന് സ്വർണവില പവന് 68,880 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. ഒറ്റയടിക്ക് 1560 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

പിന്നീട് മെല്ലെ കരകയറുകയായിരുന്നു സ്വർണ വിപണി. ഏപ്രിൽ 22ന് സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന പവൻ വിലയായ 74,320 രൂപയിലെത്തിയിരുന്നു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT