Kerala അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കണം; എംവിഡി
- by TVC Media --
- 06 Dec 2023 --
- 0 Comments
തിരുവനന്തപുരം: ബസോ ഓട്ടോയോ കാത്തുനിന്ന് മടുക്കുമ്പോള്‍ അതുവഴി പോകുന്ന ഏതെങ്കിലും വാഹനങ്ങള്‍ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് നമ്മുടെ നാട്ടിലെ പതിവ് കാഴ്ചയാണ്.
പ്രത്യേകിച്ചും വിദ്യാര്‍ഥികളാണ് ഇങ്ങനെ ലിഫ്റ്റ് ചോദിച്ചു പോകുന്നത്, ഇത്തരത്തില്‍ അമദ്യപിച്ച് വാഹനം ഓടിക്കുന്നവർ, മയക്കു മരുന്ന് ഉപയോഗിക്കുന്നവർ / കടത്തുന്നവർ, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവർ, കുട്ടികളോട് മോശമായി പെരുമാറുന്നവർ, മറ്റു ക്രിമിനൽ പശ്ചാത്തലം ഉള്ളവർ, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ നിങൾ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകൾ അനവധിയാണ്.
അതിനാൽ കഴിവതും അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക, അപരിചതരായ വ്യക്തികൾ അവരുടെ വാഹനത്തിൽ ലിഫ്റ്റ് തന്നാലും നിങ്ങളോട് കയറാൻ നിർബന്ധിച്ചാലും അത്തരം അവസരങ്ങൾ ഒഴിവാക്കുക, പരിചിതരായവരുടെ വാഹനങ്ങളില്‍ കയറുന്നത് വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുന്നതെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് എംവിഡി.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS