Kerala സം​സ്ഥാ​ന​ത്ത് മഴ തുടരും: ​ഇന്ന് ആറ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: തിങ്കളാഴ്ചയും സം​സ്ഥാ​ന​ത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് ചി​ല​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്നാണ്.

ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത് ആറ് ജില്ലകളിലാണ്. അലർട്ടുള്ളത് ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് എന്നീ ജില്ലകളിലാണ്.

അതേസമയം, കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. കള്ളക്കടലിനും സാധ്യതയുണ്ട്. ന്യൂനമർദ്ദ പാത്തി കേ​ര​ള​തീ​രം മു​ത​ല്‍ തെ​ക്ക​ന്‍ ഗു​ജ​റാ​ത്ത് തീ​രം വരെ സ്ഥിതിചെയ്യുന്നുണ്ട്. മൺസൂൺ പാത്തിയും നിലനിൽക്കുന്നുണ്ട്. ഇവയുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT