Kerala പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ
- by TVC Media --
- 24 Apr 2023 --
- 0 Comments
കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും. വൈകിട്ട് അഞ്ചിന് കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്തെ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മേയര്‍ എം. അനില്‍കുമാര്‍, ഡിജിപി അനില്‍കാന്ത് തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും.
തുടര്‍ന്ന് ബിജെപി സംഘടിപ്പിക്കുന്ന യുവം പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി തേവര കോളജിലേക്ക് റോഡ് മാര്‍ഗം പോകും. പ്രധാനമന്ത്രിക്ക് ചാവേർ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സുരക്ഷ പൂർണമായി സ്പെഷൽ പ്രൊട്ടക്ഷൻ ഫോഴ്സും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും ഏറ്റെടുത്തിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടവും ഒന്നു മുതൽ മൂന്നു വരെയുള്ള പ്ലാറ്റ്ഫോമുകളും എസ്പിജി വലയത്തിലാണ്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS