Kerala ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം തുടങ്ങും
- by TVC Media --
- 09 Jun 2023 --
- 0 Comments
കോഴിക്കോട്: കേരളത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം തുടങ്ങും, ജൂലൈ മുപ്പത്തിയൊന്ന് വരെ സംസ്ഥാനത്തെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങളെല്ലാം അടച്ചിടും.
മത്സ്യങ്ങളുടെ പ്രജനന കാലത്ത് മത്സ്യ സമ്പത്ത് കാത്തു സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് 52 ദിവസം നീളുന്ന ട്രോളിങ്ങ് നിരോധനം, ഈ കാലയളവില്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് കടലില്‍ മീന്‍പിടിക്കാനാകില്ല, പരമ്പരാഗത വള്ളങ്ങള്‍ക്കും ചെറിയ ബോട്ടുകള്‍ക്കും മീന്‍പിടിക്കുന്നതിന് വിലക്കില്ല.
നിരോധന കാലത്ത് ബോട്ടുകള്‍ ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി തീരത്തേക്ക് മടങ്ങി, സംസ്ഥാനത്താകെ 3,737 യന്ത്രവല്‍കൃത ട്രോളറുകള്‍ ഉണ്ടെന്നാണ് കണക്ക്. ട്രോളിങ് നിരോധന സമയത്താണു ബോട്ടുകളുെടയും വലകളുടെയും അറ്റകുറ്റപ്പണികള്‍ നടക്കുന്നത്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS