Kerala കേരളത്തിൽ ഈ ആഴ്ച ശക്തമായ മഴയ്ക്ക് സാധ്യത : ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റിനെ തുടർന്ന് ഇന്നലെ മുതൽ സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിച്ചു. മഴ ഒരാഴ്ച കൂടി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മധ്യ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ഇന്ന് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി മാറും.

തൽഫലമായി, മഴയുടെ തീവ്രത ചെറുതായി എങ്കിലും വർദ്ധിക്കും. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ഇന്നും നാളെയുമായി കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT