Kerala ബം​ഗ​ളൂ​രു-ക​ന്യാ​കു​മാ​രി ഐ​ല​ൻഡ് എ​ക്സ്പ്ര​സി​ന്‍റെ മൂ​ന്ന് സ്റ്റോ​പ്പു​ക​ൾ നിർത്തലാക്കുന്നു

കൊ​ല്ലം: ബം​ഗ​ളൂ​രു-ക​ന്യാ​കു​മാ​രി ഐ​ല​ൻഡ് എ​ക്സ്പ്ര​സി​ന്‍റെ മൂ​ന്ന് സ്റ്റോ​പ്പു​ക​ൾ റ​ദ്ദാ​​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് തീ​രു​മാ​നം,  ധ​നു​വ​ച്ച​പു​രം, കു​ഴി​ത്തു​റ വെ​സ്റ്റ്, പ​ള്ളി​യാ​ടി എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലെ സ്റ്റോ​പ്പു​ക​ളാ​ണ് നിർത്തലാക്കുന്നത്,  ഇ​തുസം​ബ​ന്ധി​ച്ച് റെ​യി​ൽ​വേ ബോ​ർ​ഡിന്‍റെ ഉ​ത്ത​ര​വ് ക​ഴി​ഞ്ഞദി​വ​സമാണ് പുറത്തിറങ്ങിയത്.

2024 ജ​നു​വ​രി ഒ​ന്നുമു​ത​ൽ ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​രും. സ്റ്റോ​പ്പു​ക​ൾ റ​ദ്ദ് ചെ​യ്യു​ന്ന​തി​ന്‍റെ കാ​ര​ണം ഉ​ത്ത​ര​വി​ൽ സൂ​ചി​പ്പി​ക്കു​ന്നി​ല്ല.യാ​ത്ര​ക്കാ​ർ കാ​ര്യ​മാ​യി ഇ​ല്ലാ​ത്ത​തി​നാ​ൽ വ​രു​മാ​ന​ത്തി​ലെ കു​റ​വാ​ണ് സ്റ്റോ​പ്പു​ക​ൾ നി​ർ​ത്ത​ലാ​ക്കാ​ൻ റെ​യി​ൽ​വേ​യെ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് നിഗമനം.

ഇ​ത് കൂ​ടാ​തെ ദ​ക്ഷി​ണ റെ​യി​ൽ​വേ എ​ട്ടു ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ത്തി​ലും മാ​റ്റം വ​രു​ത്തിയിട്ടുണ്ട്,  തൃ​ശൂ​ർ-ക​ണ്ണൂ​ർ എ​ക്സ്പ്ര​സ്, എ​റ​ണാ​കു​ളം-ഷൊ​ർ​ണൂ​ർ മെ​മു, ചെ​ന്നൈ-കോ​യ​മ്പ​ത്തൂ​ർ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ്, തി​രു​പ്പ​തി-കാ​മ​രാ​ജ് ന​ഗ​ർ എ​ക്സ്പ്ര​സ്, തി​രു​പ്പ​തി-വി​ല്ലു​പു​രം എ​ക്സ്പ്ര​സ് എ​ന്നി​വ​യു​ടെ സ​മ​യ​മാ​റ്റം ഈ ​മാ​സം 23 മു​ത​ൽ നി​ല​വി​ൽ വ​രും.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT