Kerala ദോഹയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യയുടെ വിമാന സർവീസ് വൈകും
- by TVC Media --
- 08 Aug 2024 --
- 0 Comments
കോഴിക്കോട്: കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസിൻ്റെ സർവീസ് സമയത്തിൽ മാറ്റം. ദോഹയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാന സർവീസ് ആണ് വൈകുക. വ്യാഴാഴ്ച ഉച്ചയ്ക്ക് 12:35ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വൈകുന്നത്.
ഇത് ഉച്ചയ്ക്ക് 2:35ന് പുറപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം. വിമാനം വൈകുന്ന വിവരം എയർ ഇന്ത്യ എക്സ്‌പ്രസ് വെബ്സൈറ്റിലും അപ്ഡേറ്റ് ചെയ്തിരിക്കുകയാണ്. സർവീസ് വൈകുന്നതിനാൽ, രാത്രി 9:25നായിരിക്കും വിമാനം കോഴിക്കോട് എത്തുക. മുൻ കണക്കുകൾ പ്രകാരം ഇത് കോഴിക്കോട് ലാൻഡ് ചെയ്യേണ്ടിയിരുന്നത് ഇന്ന് രാത്രി 7:25നായിരുന്നു.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS