Kerala സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ക്രിസ്മസ് പരീക്ഷ 12 മുതൽ
- by TVC Media --
- 29 Nov 2023 --
- 0 Comments
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ രണ്ടാം പാദവാർഷിക പരീക്ഷ ഡിസംബർ 12 മുതൽ 22 വരെ നടത്തും. ടൈം ടേബിൾ പ്രസിദ്ധീകരിച്ച, . പ്ലസ് വൺ, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളാണ് 12 മുതൽ 22 വരെ നടത്തുക.
എൽപി, യുപി, ഹൈസ്‌കൂൾ പരീക്ഷകൾ 13 മുതൽ 21 വരെയായിരിക്കും. 22-ന് ക്രിസ്മസ് അവധിക്കായി സ്‌കൂൾ അടയ്‌ക്കും, ജനുവരി ഒന്നിന് തുറക്കും, ഹയർ സെക്കൻഡറി പരീക്ഷകൾക്കായി മുൻപുണ്ടായിരുന്ന രീതിയിൽ സർക്കാർ തന്നെ ചോദ്യ പേപ്പർ തയ്യാറാക്കി നൽകും. വൊക്കേഷണൽ വിഷയങ്ങളുടെ ചോദ്യ മാതൃകകളും നൽകും.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS