Kerala പത്താം തരം തുല്യതാ പരീക്ഷ സെപ്തംബർ 11ന് ആരംഭിക്കും

തിരുവനന്തപുരം: ഈ വർഷത്തെ പത്താം തരം തുല്യതാ പരീക്ഷ സെപ്തംബർ 11ന് ആരംഭിക്കും. സെപ്തംബർ 20ഓടെ പരീക്ഷ അവസാനിക്കും. പരീക്ഷാ ഫീസ് ജൂലൈ 15 മുതൽ സ്വീകരിച്ചു തുടങ്ങും. ജൂലൈ 25 വരെ പിഴയില്ലാതെയും 26, 27 തിയ്യതികളിൽ പിഴയോടുകൂടിയും പരീക്ഷാ കേന്ദ്രങ്ങളിൽ ഫീസ് അടക്കാവുന്നതാണ്. ഉച്ചക്ക് 2 മുതൽ 5 വരെയാണ് പരീക്ഷാ കേന്ദ്രങ്ങളിൽ ഫീസ് സ്വീകരിക്കുക.

അപേക്ഷകർ ഓൺലൈനായി രജിസ്ട്രേഷനും കൺഫർമേഷനും നടത്തണം. കൺഫർമേഷൻ നൽകിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിൻ്റൗട്ട് എടുത്ത് ആവശ്യമായ രേഖകൾ ഉൾപ്പെടെ പരീക്ഷാഫീസ് അതാത് കേന്ദ്രങ്ങളിൽ അകാക്കേണ്ടതാണ്. ​ഗ്രേഡിം​ഗ് വിഭാ​ഗത്തിലുള്ള അപേക്ഷകർ പരീക്ഷാകേന്ദ്രത്തിൽ മേൽ പറഞ്ഞിരിക്കുന്ന തീയതിക്കുള്ളിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് https://pareekshabhavan.kerala.gov.in/ എന്ന പരീക്ഷാഭവൻ വെബ്സൈറ്റ് സന്ദർശിക്കാം. 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT