Kerala സംസ്ഥാനത്തെ പ്രവർത്തിക്കുന്ന 62 എച്ച്ഐവി പരിശോധനാകേന്ദ്രങ്ങള്‍ ഇന്ന് അടച്ചുപൂട്ടും

കാസര്‍കോട്: സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന 150 എച്ച്ഐവി പരിശോധനാകേന്ദ്രങ്ങളിൽ 62 എണ്ണം ഇന്ന് അടച്ച് പൂട്ടും,  നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെയും സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും കീഴിൽ പ്രവർത്തിക്കുന്ന എച്ച്ഐവി പരിശോധനാകേന്ദ്രങ്ങളാണ് അടയ്ക്കുന്നത്.

ഇന്ന് വൈകിട്ടോടെ ഈ കേന്ദ്രങ്ങൾ അടച്ചുപൂട്ടും.  ഈ കേന്ദ്രങ്ങൾ ഇന്ന് വരെ പ്രവർത്തിച്ചാൽ മതിയെന്ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നു, നാഷണൽ എയ്ഡ്സ് കൺ ട്രോൾ ഓർഗനൈസേഷന്റെ കീഴിൽ സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ 150 എച്ച്ഐവി പരിശോധനാകേന്ദ്രങ്ങളാണ്.

സംസ്ഥാനത്ത് ഉള്ളത്, എച്ച് ഐ വി പരിശോധനയും കൗൺസിലിംഗുകളുമാണ് ഈ കേന്ദ്രങ്ങളുടെ പ്രധാന പ്രവർത്തനം. മെഡിക്കൽ കോളേജുകൾ, ജില്ല- താലൂക്ക് ആശുപത്രികൾ, സെൻട്രൽ ജയിലുകൾ, സാമൂഹ്യാരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 62 കേന്ദ്രങ്ങൾ ഇന്ന് വൈകീട്ടോടെ അടയ്ക്കും.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT