Kerala കേരളത്തിൽ വീണ്ടും കോവിഡ് ഭീഷണി; 24 മണിക്കൂറിനുള്ളില്‍ 280 പുതിയ കേസുകള്‍
- by TVC Media --
- 16 Dec 2023 --
- 0 Comments
തിരുവനന്തപുരം: രാജ്യത്ത് വെള്ളിയാഴ്ച 312 പുതിയ കോവിഡ് -19 കേസുകള്‍ രേഖപ്പെടുത്തി. 17,605 പേരുടെ പരിശോധനയിലാണ് 312 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പോസിറ്റീവ് പരിശോധനാഫലത്തിൽ 280 എണ്ണവും കേരളത്തിലാണ്.
നിലവില്‍ ഇന്ത്യയിലെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 1,296 ആയി ഉയർന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.7 ശതമാനമാണ്, ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് നവംബറില്‍ കേരളത്തില്‍ 470 കേസുകളും ഈ മാസം ആദ്യ 10 ദിവസത്തിനുള്ളില്‍ 825 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS