Kerala കൊച്ചിയിൽ 12 പുതിയ മെട്രോ സർവീസുകൾ
- by TVC Media --
- 13 Jul 2024 --
- 0 Comments
കൊച്ചി: കൊച്ചി മെട്രോ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഈ മാസം 15 മുതൽ കെഎംആർഎൽ പുതിയ സർവീസുകൾ പ്രഖ്യാപിച്ചു. തിരക്കേറിയ സമയങ്ങളിൽ യാത്രക്കാരുടെ തിരക്കും ട്രെയിനുകൾക്കിടയിലുള്ള കാത്തിരിപ്പും കുറയ്ക്കുകയാണ് ലക്ഷ്യം. ഒരു ദിവസം 12-ലധികം യാത്രകൾ നടത്തും. രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 7 വരെയും പുതിയ ഷെഡ്യൂളുകൾ നടപ്പാക്കും.
ഈ സമയങ്ങളിൽ ഏഴു മിനിറ്റ് ഇടവിട്ട് ട്രെയിനുകൾ ഓടിക്കും.അതേസമയം, കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണവും ആരംഭിച്ചു. 1957.05 കോടി രൂപയാണ് നിർമാണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ചറാണ് നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. 1141.32 കോടി രൂപയാണ് കരാർ തുക.20 മാസത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS