Kerala സംസ്ഥാനത്ത് ചൂടിന്റെ ആഘാതം കൂടി; ഉഷ്ണതരംഗത്തിലേക്കെന്ന് ആശങ്ക

സംസ്ഥാനത്ത് ചൂടിന്റെ ആഘാതം കൂടി ഉഷ്ണതരംഗസമാനസ്ഥിതിയിലേക്ക്. പത്തിലധികം സ്ഥലത്ത് തുടർച്ചയായി 40 ഡിഗ്രി സെൽഷ്യസിലേറെ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്, സാധാരണ അന്തരീക്ഷ ഉൗഷ്മാവിനേക്കാൾ നാലരഡിഗ്രിയോ അതിന് മേലെയോവരെ വർധനയുണ്ടായാൽ ഉഷ്ണതരംഗമായി കണക്കാക്കാം, സംസ്ഥാനത്ത് പലയിടത്തും മൂന്നരഡിഗ്രിക്ക് മുകളിൽവരെ റിപ്പോർട്ടുചെയ്തിട്ടുണ്ട്.

ഇത് ഇനിയും കൂടിയാൽ ഉഷ്ണതരംഗത്തിലേക്കെത്തും. ഇക്കാര്യത്തിൽ കേരളത്തിൽ ഇന്ത്യൻ കാലാവസ്ഥാവകുപ്പ് ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയില്ലെങ്കിലും ആ അവസ്ഥയിലേക്കാണ് പോകുന്നത്. ഉഷ്ണതരംഗസമാനമായ അന്തരീക്ഷത്തിലേക്ക് മാറുന്നുവെന്ന സൂചനകളാണ് അന്തരീക്ഷപഠനത്തിൽനിന്ന് വ്യക്തമാകുന്നതെന്ന് കൊച്ചിൻ യൂണിവേഴ്സിറ്റി റഡാർ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ് പറഞ്ഞു. സ്വയം നിയന്ത്രിത കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങൾ തുടർച്ചയായി പലയിടത്തും 40-ന് മുകളിൽ ചൂട് കാണിക്കുന്നു. ചിലയിടത്ത് ഇത് 42 വരെയൊക്കെ പോകുന്നുണ്ട്. 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT