Kerala മഞ്ചേരി ഗവ. ഗേൾസ് സ്കൂൾ മിക്സഡ് സ്കൂളാക്കി സർക്കാർ ഉത്തരവ്

മ​ഞ്ചേ​രി: ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മി​ക്സ​ഡ് സ്കൂ​ൾ ആ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വാ​യി. 2025-26 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ആ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​വേ​ശ​നം ല​ഭി​ക്കും. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ക​ഴി​ഞ്ഞ മേ​യ് 13ന് ​സ​ർ​ക്കാ​റി​ന് ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​വും സ​ർ​ക്കാ​റി​ലേ​ക്ക് ശു​പാ​ർ​ശ ചെ​യ്തി​രു​ന്നു.

സ്കൂ​ൾ തു​ട​ർ​ച്ച​യാ​യി ര​ണ്ടു​വ​ർ​ഷ​മാ​യി ഡി​വി​ഷ​ൻ ഫാ​ൾ പ്ര​തി​സ​ന്ധി അ​ഭി​മു​ഖീ​ക​രി​ക്കു​ക​യാ​ണ്. വി​ദ്യാ​ല​യം മി​ക്സ​ഡ് സ്കൂ​ൾ ആ​ക്കി മാ​റ്റു​ക​യാ​ണെ​ങ്കി​ൽ ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നാ​കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​ർ​ക്കാ​റി​ലേ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT