Kerala കളിയിക്കാവിള-കരുനാഗപ്പള്ളി തീരദേശ ബസ് സർവീസ് തുടങ്ങി

തീരദേശവാസികളുടെ ചിരകാല സ്വപ്നമായ  കളിയിക്കാവിള-കരുനാഗപ്പള്ളി തീരദേശ കെഎസ്ആർടിസി ബസ് സർവീസ് ഗതാഗത മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു. കളിയിക്കാവിളയിൽ നിന്ന് പാറശ്ശാല, പൂവാർ, പുല്ലുവിള, വിഴിഞ്ഞം, പൂന്തുറ, ബീമാപള്ളി, വലിയതുറ, ശംഖുമുഖം, കണ്ണാന്തുറ, വെട്ടുകാട്, വേളി, സെന്റ് ആൻഡ്രൂസ്, പെരുമാതുറ, അഞ്ചുതെങ്ങ്, വർക്കല, കാപ്പിൽ, പരവൂർ, ഇരവിപുരം, കൊല്ലം, നീണ്ടകര, ചവറ വഴി കരുനാഗപ്പള്ളി വരെയും തിരിച്ചും രണ്ട് ഫാസ്റ്റ് പാസഞ്ചർ ബസ്സുകളാണ് സർവ്വീസ് നടത്തുന്നത്.

]പ്രതിദിനം നാല് സർവീസുകൾ വീതമാണ് ഓരോ റൂട്ടിലുമുള്ളത്,   കളിയിക്കാവിളയിൽ നിന്നും കരുനാഗപ്പള്ളിയിൽ നിന്നും രാവിലെ 4.30-ന് ആദ്യ സർവീസ് ആരംഭിച്ച് രാത്രി 11-25-ന് അവസാനിക്കുന്നതരത്തിലാണ് സർവീസുകൾ.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT