തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് ഒരാൾ‌ മരിച്ചു. പഴയതുറ പുരയിടം പുല്ലുവിളയിൽ തദയൂസ് ആണ് മരിച്ചത്

തിരുവനന്തപുരം:  വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. പഴയതുറ പുരയിടം പുല്ലുവിളയിൽ തദയൂസ് ആണ് മരിച്ചത്. അപകടത്തില്‍ ഒരാളെ കാണാതായി. മത്സ്യബന്ധനത്തിന് പോയി മടങ്ങിയ അഞ്ചംഗ സംഘം സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്.

തദയൂസിന്‍റെ മൃതദേഹം പൂവാർ ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്.ഇരയിമ്മൻ തുറയിൽ സെറ്റല്ലസിനെയാണ് കാണാതായത്.കൂടെയുണ്ടായിരുന്ന മുത്തപ്പൻ, രജിൻ, പുഷ്പദാസ് എന്നിവര്‍ നീന്തി രക്ഷപ്പെട്ടു.  കഴക്കൂട്ടം പുല്ലാട്ടുകരി ലക്ഷംവീട്ടിൽ സിന്ധുവിന്റെ വീട് പൂർണമായി തകർന്നു.വീട്ടിലുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.നെടുമങ്ങാട് വീടിന് മുകളിലേക്ക് മരം കടപുഴകി വീണു.

അതേസമയം,സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. പത്തനംതിട്ടയിൽ 18 വീടുകൾ ഭാഗികമായി തകർന്നു.മണിമലയാർ കരകവിഞ്ഞതോടെ തിരുവല്ലയിൽ വീടുകളിൽ വെള്ളം കയറി. എഴുപതോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.  കനത്തമഴയില്‍ കൊല്ലം ജില്ലയിലും വ്യാപക നാശനഷ്ടമുണ്ടായി.വിവിധയിടങ്ങളിൽ വൈദ്യുതി പോസ്റ്റുകളും മരങ്ങളും ഒടിഞ്ഞുവീണു.അഞ്ചൽ ഏരൂരിൽ വീടിന് മുകളിലേക്ക് മരം വീണു. തങ്കശേരിയിൽ റോഡിന് കുറുകെ ഇലക്ട്രിക് പോസ്റ്റുകൾ മറിഞ്ഞു ഗതാഗതം ഭാഗികമായി സ്തംഭിച്ചു.കുണ്ടറ ഇളമ്പള്ളൂരിൽ നിർത്തിയിട്ടിരുന്ന സ്കൂൾ വാനിന് മുകളിൽ മരം വീണു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT