Kerala കെ​ഫോ​ണ്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ജൂ​ണ്‍ അ​ഞ്ചി​ന്

തി​രു​വ​ന​ന്ത​പു​രം: കെ​ഫോ​ണി​ന്‍റെ ഉ​ദ്ഘാ​ട​നം ജൂ​ണ്‍ അ​ഞ്ചി​ന്. എ​ല്ലാ​വ​ർ​ക്കും ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ കെ ​ഫോ​ൺ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ 20 ല​ക്ഷ​ത്തോ​ളം വ​രു​ന്ന സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യും മ​റ്റു​ള്ള​വ​ർ​ക്ക് മി​ത​മാ​യ നി​ര​ക്കി​ലും അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം കെ​ഫോ​ണ്‍ മു​ഖേ​ന ല​ഭ്യ​മാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

നി​ല​വി​ൽ 18000 ഓ​ളം സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ കെ​ഫോ​ണ്‍ മു​ഖേ​ന ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കി. 7000 വീ​ടു​ക​ളി​ൽ ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​ക്കാ​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രിച്ചെന്നും അ​തി​ൽ 748 ക​ണ​ക്ഷ​ൻ നൽകിയെന്നും അദ്ദേഹം പറഞ്ഞു.

വി​ജ്ഞാ​ന സ​ന്പ​ദ് വ്യ​വ​സ്ഥ​യി​ൽ ഊ​ന്നു​ന്ന ന​വ​കേ​ര​ള നി​ർ​മി​തി​ക്കാ​യു​ള്ള പ​രി​ശ്ര​മ​ത്തി​നു അ​ടി​ത്ത​റ​യൊ​രു​ക്കു​ന്ന പ​ദ്ധ​തി​യാ​യി കെ​ഫോ​ണ്‍ മാറുമെന്നും വൈ​ദ്യു​തി, ഐ​ടി വ​കു​പ്പു​ക​ൾ വ​ഴി എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ വി​ഭാ​വ​നം ചെ​യ്യു​ന്ന കെ ​ഫോ​ണ്‍ പ​ദ്ധ​തി സ​മൂ​ഹ​ത്തി​ലു​ണ്ടാ​കു​ന്ന ഡി​ജി​റ്റ​ൽ ഡി​വൈ​ഡ് മ​റി​ക​ട​ക്കാ​ൻ സ​ഹാ​യ​ക​മാ​വു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT