ഫാമിന് തീപിടിച്ചു; 2,720 കോഴിക്കുഞ്ഞുങ്ങൾ ചത്തു. കല്ലായി ഷമീറിന്റെ കോഴി ഫാമിൽ ചൊവ്വാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് കാരണം.
- by TVC Media --
- 21 May 2025 --
- 0 Comments
അലനല്ലൂർ: എടത്തനാട്ടുകര മുണ്ടക്കുന്നിൽ കോഴി ഫാമിന് തീപിടിച്ച് അഞ്ച് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. 2720 കോഴിക്കുഞ്ഞുങ്ങൾ ചത്തു. കല്ലായി ഷമീറിന്റെ കോഴി ഫാമിൽ ചൊവ്വാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് കാരണം. ചൊവ്വാഴ്ച പുലർച്ച രണ്ടരക്കാണ് തമിഴ്നാട്ടിൽ നിന്ന് കോഴിക്കുഞ്ഞുങ്ങളെ ഫാമിൽ ഇറക്കിയത്. രാവിലെ തീറ്റയും വെള്ളവും നൽകി ഫാം ഉടമ വീട്ടിലേക്ക് പോയി.
അഞ്ചു മിനിറ്റിന് ശേഷം കോഴിക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടപ്പോഴാണ് തീ കണ്ടത്. പരിസരവാസികളെ വിളിച്ചുവരുത്തി അണയ്ക്കാൻ ശ്രമിച്ചെങ്കിലും കത്തിയമരുകയായിരുന്നു. ഫാമിലെ പാത്രങ്ങളും പൈപ്പുകളുമെല്ലാം കത്തിക്കരിഞ്ഞു. വെയിൽച്ചൂട് ഏൽക്കാതിരിക്കാൻ ഉണങ്ങിയ തെങ്ങിൻ പട്ടകൾ വെച്ചിരുന്നു. ഇവയിൽ തീ പടർന്നതാണ് പൂർണമായും കത്തിനശിക്കാനിടയായത്. അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. സജ്ന സത്താറും മൃഗ ഡോക്ടറും സ്ഥലം സന്ദർശിച്ചു.

Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS