Kerala സ്കൂള്‍ വാഹനങ്ങളിൽ 'വിദ്യാവാഹൻ' പ്രവര്‍ത്തനം ഉറപ്പാക്കാണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
- by TVC Media --
- 14 Jun 2023 --
- 0 Comments
മോട്ടോർ വാഹന വകുപ്പിന്റെ മൊബൈൽ ആപ്പ് പൊന്നാനി താലൂക്കിലും നിർബന്ധമാക്കുന്നു, താലൂക്കിലെ എല്ലാ സ്‌കൂൾ വാഹനങ്ങളിലും 'വിദ്യാവാഹൻ' ആപ്പിന്റെ പ്രവർത്തനം ഉറപ്പാക്കണമെന്ന് പൊന്നാനി ജോ. ആർ ടി ഒ ജസ്റ്റിൻ മാളിയേക്കൽ നിർദേശം നൽകി.
ജി പി എസ് പ്രവർത്തന ക്ഷമതയുള്ള വേഗപ്പൂട്ട് സംവിധാനം എന്നിവ വാഹനങ്ങളിൽ ഉറപ്പാക്കണം. വിദ്യാർഥികളുടെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയ ആപ്പ് ബന്ധപ്പെട്ട സ്‌കൂൾ മാനേജർ, ഡ്രൈവർമാർ, അറ്റൻഡർമാർ, ബന്ധപ്പെട്ട അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരുടെ മൊബൈൽ ഫോണുമായി ബന്ധിപ്പിക്കണം.
ഫിറ്റ്‌നസ് ടെസ്റ്റിന് വരുന്ന വാഹനങ്ങൾ 'വിദ്യാവാഹൻ' ആപ്പിന്റെ പ്രവർത്തനം മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തണം. മാനദണ്ഡങ്ങൾ പാലിക്കാത്ത സ്‌കൂൾ വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകില്ല.
അടുത്ത ദിവസങ്ങളിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ച് പരിശോധനകളും നടത്തും. ചട്ടം ലംഘിക്കുന്ന സ്‌കൂളുകൾക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ജോ. ആർ ടി ഒ മുന്നറിയിപ്പ് നൽകി.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS