Kerala പകർച്ചവ്യാധി വ്യാപനം; ആശങ്കയായി യുവാക്കളുടെയും കുട്ടികളുടെയും മരണം

തിരുവനന്തപുരം: സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനത്തിൽ യുവാക്കളുടെയും കുട്ടികളുടെയും മരണം ആശങ്ക പടർത്തുന്നു. അൻപത് വയസ്സിന് താഴെ പ്രായമുള്ളവരാണ് സമീപ ദിവസങ്ങളിൽ മരിച്ച മിക്കവരും. അതേസമയം, മരണത്തെക്കുറിച്ച് വിവരം ലഭിക്കാൻ കൃത്യമായ ഒരു മാർഗവുമില്ല, ഇന്നലെ കൊല്ലത്ത് മരിച്ച അഭിജിത്ത് അഞ്ചാംക്ലാസിലാണ് പഠിക്കുന്നത്. മലപ്പുറത്ത് മരിച്ച ഗോകുലെന്ന വിദ്യാർത്ഥിക്ക് 13 വയസ് മാത്രമാണ് പ്രായം.

ഇന്നലെ സംസ്ഥാനത്തുണ്ടായ 6 മരണങ്ങളിൽ 3 പേരും യുവാക്കളാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഡെങ്കിപ്പനി മരണമുൾപ്പടെ ഇതുവരെ വകുപ്പ് സ്ഥിരീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT