Kerala സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മഴ; കടലാക്രമണം രൂക്ഷം
- by TVC Media --
- 14 Jun 2023 --
- 0 Comments
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയുണ്ടാകാൻ സാദ്ധ്യത. ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. എന്നാൽ തീരദേശ മേഖലകളിൽ കടലാക്രമണം ശക്തമായി തുടരുന്നു, തിരുവനന്തപുരം പൊഴിയൂരിൽ നിരവധി വീടുകളിൽ വീണ്ടും വെള്ളം കയറി, ഇന്ന് അർദ്ധരാത്രിവരെ കടൽ പ്രക്ഷൂബ്ധമാകാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രദേശത്ത് നിന്ന് കൂടുതൽ ആളുകളെ ഇന്ന് മാറ്റിപ്പാർപ്പിക്കും.
അറബിക്കടലിനു മുകളിൽ നിലകൊള്ളുന്ന ‘ബിപോർജോയ്’ ചുഴലിക്കാറ്റ് നാളെ വൈകുന്നേരത്തോടെ ഗുജറാത്തിലെ കച്ച് തീരത്ത് എത്തും. ഗുജറാത്തിലെ സൗരാഷ്‌ട്ര-കച്ച് മേഖലയിലൂടെ ജൂഖു തുറമുഖത്തിന് സമീപമായി കരതൊടുമെന്നാണ് റിപ്പോർട്ട്, ഗുജറാത്തിൽ നിന്നും 21,000 പേരെ മാറ്റിപ്പാർപ്പിച്ചു. .
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS