Kerala കൊച്ചിയില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം; നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

എറണാകുളം: വിഷു ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി നഗരത്തില്‍ പടക്കം പൊട്ടിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. കൊച്ചി സിറ്റി പോലീസ് കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്,  പൊലീസ് നിര്‍ദേശം ലംഘിച്ച്‌ പടക്കം പൊട്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു രാത്രി 10 മണി മുതല്‍ രാവിലെ ആറ് മണി വരെയാണ് നിയന്ത്രണം.

 വായു മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമീപ കാലത്ത് ബ്രഹ്മപുരത്ത് തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ദിവസങ്ങളോളം കൊച്ചി നഗര മേഖലയില്‍ വിഷപ്പുക മൂലം ജനം ബുദ്ധിമുട്ടിലായിരുന്നു.പടക്കം പൊട്ടിക്കുന്നതിലൂടെയുള്ള പുക ഏറെ നേരം അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കാന്‍ സാധ്യതയുള്ളതിനാലാണ് രാത്രി വൈകിയുള്ള പടക്കം പൊട്ടിക്കല്‍ നിയന്ത്രിക്കാന്‍ കൊച്ചി സിറ്റി പൊലീസ് തീരുമാനിച്ചത്. 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT