Kerala കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഹൈഡ്രേഷൻ പാർട്ണറായി ബിസ്ലേരി

ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഹൈഡ്രേഷൻ പാർട്ണറായി മുന്‍നിര പാക്കേജ്ഡ് കുടിവെള്ള ബ്രാന്റായ ബിസ്ലേരി.

ബ്ലാസ്റ്റേഴ്സ് ടീമിലെ സൂപ്പർ താരങ്ങളായ കെ.പി. രാഹുൽ, അഡ്രിയാൻ ലൂണ, ജീക്സൺ സിംഗ് എന്നിവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത സ്പെഷ്യൽ എഡിഷൻ വെള്ളക്കുപ്പികൾ ഇതോടനുബന്ധിച്ച് പുറത്തിറക്കും.

മുംബൈ സിറ്റി എഫ്.സി, ബെംഗളൂരു എഫ്.സി, ചെന്നൈയിൻ എഫ്.സി, ഗോവ എഫ്.സി എന്നിവയാണ് മറ്റ് ടീമുകൾ. കളിക്കളത്തിന് അകത്തും പുറത്തും താരങ്ങൾക്ക് വേണ്ട ഹൈഡ്രേഷൻ സപ്പോർട്ട് നൽകുന്നത് ബിസ്ലേരിയാണ്. ബ്ലാസ്റ്റേഴ്സിന് പുറമേ ഗോവൻ താരങ്ങളായ സന്ദേഷ് ജിങ്കൻ, ഉദാന്ത സിംഗ്, ബ്രണ്ടൻ ഫെർണാണ്ടസ് എന്നിവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത സ്പെഷ്യൽ എഡിഷൻ കുപ്പികളും ബിസ്ലേരി പുറത്തിറക്കുന്നുണ്ട്. 500 മി. ലിറ്റർ, ഒരു ലിറ്റർ കുപ്പികളിലാണ് താരങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്യുന്നത്. 

രാജ്യത്തിന്റെ കായിക മേഖലയെ കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ.എസ്.എല്ലിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് ടീമുകളുമായി കൈകോർക്കുന്നതെന്ന് ബിസ്ലേരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് മാർക്കറ്റിംഗ് വിഭാഗം തലവൻ തുഷാർ മൽഹോത്ര പറഞ്ഞു.  

നിത്യജീവിതത്തിൽ സദാ ഹൈഡ്രേറ്റഡ് ആയിരിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബിസ്ലേരി വിഭാവനം ചെയ്ത ക്യാരി യുവർ ഗെയിം (#CarryYourGame) ക്യാമ്പയിനിന്റെ ഭാഗമായാണ് ഈ പങ്കാളിത്തമെന്നും ബിസ്ലേരിയുടെ മാധ്യമ പങ്കാളികളായ വേവ് മേക്കർ ഇന്ത്യ ചീഫ് ക്ലയന്റ് ഓഫീസർ  ശേഖർ ബാനർജി കൂട്ടിച്ചേർത്തു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT