Kerala സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​തയെന്ന് കാലാവസ്ഥാ വകുപ്പ്: ആ​റ് ജി​ല്ല​ക​ളി​ൽ യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ് നൽകി.  ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു,  തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാണ് യെല്ലോ അലർട്ടുള്ളത്.

ഒ​ൻ​പ​ത് ജി​ല്ല​ക​ളിൽ വെള്ളിയാഴ്ചയും 12 ജി​ല്ല​ക​ളിൽ ശനിയാഴ്ചയും മഴമുന്നറിയിപ്പുണ്ട്. ശ​ക്ത​മാ​യ കാറ്റും ഇ​ടി​മി​ന്ന​ലും മഴയ്‌ക്കൊപ്പം ഉണ്ടാകാൻ സാധ്യതയുണ്ട്അതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

ച​ക്ര​വാ​ത​ച്ചു​ഴി മ​ധ്യ പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നും ആ​ന്ധ്രാ തീ​ര​ത്തി​നും മു​ക​ളി​ലാ​യി സ്ഥിതി ചെയ്യുന്നുണ്ട്, സം​സ്ഥാ​ന​ത്ത് മ​ഴ സ​ജീ​വ​മാ​കാ​ൻ കാ​ര​ണം ഇതാണ്. 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT