Kerala സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പിടിപെടുന്നവരുടെ എന്നതിൽ വര്‍ധന. മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും കിടത്തി ചികിത്സ വേണ്ടവരുടെ എണ്ണം ഉയരുകയാണ്,  പുതിയ വകഭേദമാണോ ഇതിന് പിന്നിലെന്ന് അറിയാൻ വിശദ പരിശോധന നടത്തും.

കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതായാണ് കണക്ക്. ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് ഉയർന്നത്. കാറ്റഗറി ബിയില്‍പ്പെട്ട രോഗികളെയാണ് ഇപ്പോള്‍ കണ്ടെത്തുന്നതില്‍ കൂടുതലും. ലക്ഷണങ്ങളുമായെത്തുന്നവരില്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ട്. പ്രായമായവരിലും മറ്റ് അസുഖങ്ങള്‍ ഉള്ളവരിലും ആണ് രോഗബാധ കൂടുതല്‍. 

 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT