Kerala സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കൊവിഡ്; 1 മരണവും

 തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24മണിക്കൂറിൽ 265 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു,  കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവിൽ 2606 ആക്ടീവ് കേസുകളാണ് ഉള്ളത്. രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിൽ 265 ഉം കേരളത്തിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 2997 ആണ് രാജ്യത്തെ ആക്ടീവ് കേസുകൾ.രാജ്യത്ത് ജെഎഎൻ വൺ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇന്നലെ 24 മണിക്കൂറിനുള്ളിൽ 358 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൂന്ന് മരണം കൂടി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT