Kerala വെന്തുരുകി കേരളം; ഇന്നും ചൂട് കൂടും, ഏഴ് ജില്ലകളിൽ ജാഗ്രത

തിരുവനന്തപുരം: അതിശക്തമായ വേനൽചൂടിൽ വെന്തുരുകി കേരളം. ഇന്നും താപനില ഉയരാൻ സാധ്യത ഉള്ളതിനാൽ ഏഴ് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പാലക്കാട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് മുന്നറിയിപ്പ്.

ഈ ജില്ലകളിൽ പകൽ 11 മുതൽ മൂന്ന് വരെ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ചൂട് ശക്തമാകുമ്പോൾ സംസ്ഥാനത്ത് വേനൽ മഴയിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. പതിവിനേക്കാൾ 38 ശതമാനം കുറവാണ് വേനൽ മഴയിലുണ്ടായത്. 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT