Kerala സര്‍ക്കാർ ജീവനക്കാർ ട്യൂഷൻ സെന്ററുകളോ കോച്ചിങ് സെന്ററുകളോ നടത്തരുത്; കര്‍ശന നടപടി

തിരുവനന്തപുരം: സര്‍ക്കാർ ജീവനക്കാർക്ക് സ്വകാര്യ ട്യൂഷനോ കോച്ചിങ് സെന്ററുകളോ നടത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി കേരള സര്‍വീസ് റൂൾസ് ഭേദഗതി ചെയ്തു. സർക്കാർ ഉദ്യോഗസ്ഥരിൽ ചിലർ ജോലിയുടെ ഇടവേളകളിൽ ഇത്തരം സെന്ററുകളിൽ ജോലി ചെയ്യുന്നതായി നിരവധി പരാതികള്‍ ലഭിച്ചതിനെ തുടർന്നാണ് ഇങ്ങനെ ഒരു നടപടി. ഇത്തരത്തില്‍ കണ്ടെത്തിയാല്‍ വകുപ്പുതല അന്വേഷണത്തിനു ശേഷം ഇവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

ട്യൂഷൻ, കോച്ചിങ് സെന്ററുകളിൽ ജോലി ചെയ്യരുതെന്ന് 2020 നവംബറിൽ ഭരണപരിഷ്ക്കാര വകുപ്പ് സർക്കുലർ ഇറക്കിയിരുന്നു, ഇതിൽ നിയമപരമായി അംഗീകാരം ലഭിക്കുന്നതിനാണ് കെഎസ്ആറിൽ ഭേദഗതി വരുത്തി വിജ്ഞാപനം ഇറക്കിയത്.

സർക്കാർ ഉദ്യോഗസ്ഥർ ഓഫിസ് സമയത്തും അല്ലാതെയും സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ ക്ലാസെടുക്കുന്നതായും  പ്രതിഫലം പറ്റുന്നതായും വിജിലൻസ് അന്വേഷണത്തിൽ  കണ്ടെത്തിയിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിൽ നൂറിലധികം സെന്ററുകളിൽ പരിശോധന നടത്തി. 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT