Kerala വയനാട് ജില്ലയിലെ മലയോര പ്രദേശങ്ങളിൽ ട്രക്കിംഗിന് വിലക്ക്

വയനാട് ജില്ലയിലെ മലയോര പ്രദേശങ്ങളിലേക്കുള്ള ട്രക്കിംഗിന് നിരോധനം ഏർപ്പെടുത്തി. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് ട്രക്കിംഗ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

കൂടാതെ, ദുരന്തസാധ്യത കണക്കിലെടുത്ത് ക്വാറികളുടെ പ്രവർത്തനത്തിനും, യന്ത്ര സഹായത്തോടെയുള്ള മണ്ണെടുപ്പിനും ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിരോധനം ഏർപ്പെടുത്തി. മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യമായതിനാൽ  ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ ഡോ.രേണു രാജ് അറിയിച്ചു.

മേപ്പാടി ഗ്രാമപഞ്ചായത്തിലെ തൊള്ളായിരം കണ്ടിയിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനത്തിനും താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ, രാത്രി യാത്രകൾ ഒഴിവാക്കണമെന്നും, ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. പുഴകളും മറ്റ് ജലാശയങ്ങളും കരകവിഞ്ഞൊഴുകുന്ന സാഹചര്യമായതിനാൽ  അനാവശ്യമായി വെള്ളത്തിലേക്ക് ഇറങ്ങാൻ പാടില്ലെന്നും അറിയിച്ചിട്ടുണ്ട്. 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT