Kerala കേരളത്തിൽ കൂടുതൽ സ്റ്റോപ്പുകൾ പ്രഖ്യാപിച്ച് റെയിൽവേ

ദില്ലി: പ്രധാനപ്പെട്ട ട്രെയിനുകൾക്ക് കേരളത്തിൽ കൂടുതൽ സ്റ്റോപ്പുകൾ പ്രഖ്യാപിച്ച് റെയിൽവേ. ഗരീബ് രഥ്‌ എക്സ്പ്രസ്സിനും തിരുവനന്തപുരം ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ്സിനും ചങ്ങനാശേരിയിൽ സ്റ്റോപ് അനുവദിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു.

മലബാർ എക്സപ്രസിന് പട്ടാമ്പിയിലും സമ്പർക്ക് ക്രാന്തിക്ക് തിരൂരിലും സ്റ്റോപ്പുണ്ടാകും. കൂടാതെ രണ്ട് പുതിയ ട്രെയിനുകളും കേരളത്തിന് ലഭിച്ചു. ദീർഘനാളത്തെ ശ്രമഫലമായിട്ടാണ് കേരളത്തിന് രണ്ടു ട്രെയിനുകൾ കിട്ടിയതെന്ന്  കൊടിക്കുന്നിൽ സുരേഷ് എംപി മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിൽ സ്റ്റോപ്പ് അനുവദിച്ച ട്രെയിനുകൾ

(ട്രെയിൻ നമ്പർ, ട്രെയിനിന്റെ പേര്, അനുവദിച്ച സ്റ്റോപ്പ് എന്നക്രമത്തിൽ)
16629/16630 - മലബാർ എക്സ്പ്രസ്സ് - പട്ടാമ്പി
12217/12218 - കേരള സമ്പർക് ക്രാന്തി എക്സ്പ്രസ്സ് - തിരൂർ
19577/19578 - ജാം നഗ‌ർ എക്സ്പ്രസ്സ് - തിരൂർ
20923/20904 - ഹംസഫർ എക്സ്പ്രസ്സ് - കണ്ണൂർ
22677/22678 - കൊച്ചുവേളി എസി എസ്എഫ് എക്സ്പ്രസ് - തിരുവല്ല
22837/22838 - ധർത്തി ആബ എസി എസ്എഫ് എക്സ്പ്രസ് - ആലുവ
16127/16128 - ചെന്നൈ എഗ്മോർ എക്സ്പ്രസ്സ് - പരവൂർ
16649/16650 - പരശുറാം എക്സ്പ്രസ്സ് - ചെറുവത്തൂർ 
16791/16792 - പാലരുവി എക്സ്പ്രസ്സ് - തെന്മല
22653/22654 - ഗരീബ് രഥ്‌ എക്സ്പ്രസ്സ് - ചങ്ങനാശ്ശേരി
12202/12201 -നിസാമുദ്ദീൻ  എക്പ്രസ്സ് - ചങ്ങനാശ്ശേരി

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT